ഓ മൈ ഗോഡിൽ എറണാകുളത്തെ ഒരു കുടുംബിനിയ്ക്ക് തിരുവനന്തപുരത്ത് വച്ച് കിട്ടിയ പണിയുടെ കഥയാണ് പറഞ്ഞത്.വിദേശത്ത് ഭാര്യയെ കൂടെ കൊണ്ടു പോകാൻ പേപ്പർ വർക്കിനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു കുടുംബം. കരിക്ക് വെട്ടുന്നതിനിടയിലാണ് അപരിചിതനായ ഒരാൾ ഭാര്യയെ കണ്ട് സംസാരിക്കുന്നത്. പിന്നെ ഭർത്താവിന്റെ മുന്നിൽ വച്ച് കാണിക്കുന്ന തെളിവുകൾ ഞെട്ടിപ്പിച്ചു. അപരിചിതനുമായിട്ടുള്ള അടുപ്പത്തിൽ ഭർത്താവ് പൊട്ടിത്തെറിക്കുന്നതാണ് ക്ലൈമാക്സ്.
