
ബെൽഫാസ്‌റ്റ്: കൊവിഡ് ജാഗ്രത തുടരുന്ന സമയമാണിപ്പോൾ. ജനജീവിതം മെല്ലെ സാധാരണമാകാൻ ശ്രമിക്കുമ്പോഴും നാം സുരക്ഷിതരായിരിക്കാൻ നിർബന്ധമായും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും അധികാരികളും അതാത് സ്ഥലത്തെ ചുമതലപ്പെട്ടവരും ഓർമ്മിപ്പിക്കാറുണ്ട്.യാത്രകൾക്കിടെയാണെങ്കിൽ ഇത്തരത്തിൽ നിർബന്ധമായും ചെയ്യണം. എന്നാൽ വടക്കൻ അയർലണ്ടിൽ ഒരു യാത്രിക വിമാനകമ്പനി അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ മാസ്‌ക് ധരിക്കാൻ കൂട്ടാകാതെ ചെയ്‌ത പ്രവൃത്തികൾ ഇപ്പോൾ വൈറലായിട്ടുണ്ട്.
An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA— stephen 🇬🇧 (@LFC_blano) October 18, 2020
മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട വിമാന കമ്പനി ജീവനക്കാർക്ക് നേരെ ദേഷ്യപ്പെട്ട് തുപ്പിയും മാസ്‌ക് ധരിക്കാൻ നിർബന്ധിച്ച സഹയാത്രികർക്ക് നേരെ ചുമച്ചും ഇവർ ബഹളം വച്ചു. അയർലണ്ടിലെ ബെൽഫാസ്‌റ്റ് വിമാനത്താവളത്തിൽ നിന്ന് എഡിൻബർഗിലേക്കുളള ഈസി ജെറ്റ് യാത്രാ വിമാനത്തിലാണ് കഴിഞ്ഞ ഞായറാഴ്‌ച ഇങ്ങനെ സംഭവമുണ്ടായത്. വലിയ പ്രതിഷേധമാണ് ഇതിനെ തുടർന്ന് വനിതയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത്.
യുവതി സൃഷ്‌ടിച്ച ബഹളം വിമാനത്തിലെ ഒരു യാത്രക്കാരനാണ് വീഡിയോയിൽ പകർത്തിയത്. ബഹളം കൂട്ടിയ യുവതിയെ പൊലീസ് വന്ന് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും ഇവർ ബഹളം തുടരുക തന്നെയായിരുന്നു എന്ന് വീഡിയോയിൽ കാണാം.