
കൊവിഡ് വാക്സിൻ നിർമ്മാണം വമ്പിച്ച രീതിയിൽ ആരംഭിച്ചതായി ബെൽജിയം കമ്പനിയുടെ പ്രഖ്യാപനം. ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം ഇവ അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്യും. ബ്രിട്ടീഷ് പത്രമായ മെയിൽ ഒഫ് സൺഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ വ്യക്തികൾക്കും രണ്ട് ഡോസ് മരുന്ന് വീതമാണ് കൊവിഡ് പ്രതിരോധത്തിനായി ആവശ്യമായി വരുന്നതെന്നും കമ്പനി പറയുന്നു.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക