
നടി മംമ്ത മോഹൻദാസ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചത്.സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് പകരം നൽകണമെന്ന ആഗ്രഹത്തിലാണ് പുതിയ സംരംഭമെന്ന് മംമ്ത പറഞ്ഞു. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകും. സാമൂഹ മാധ്യമങ്ങളിലൂടെ തങ്ങളെ സമീപിക്കാൻ കഴിയുമെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. ശക്തമായ പ്രമേയങ്ങൾ ആസ്പദമാക്കിയ സിനിമകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ മംമ്തയും നോയലും വ്യക്തമാക്കി. മംമ്തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശീയ പുരസ്കാര ജേതാക്കൾ ഒരുമിക്കുന്നുണ്ട്.