kia-a

ഈ വർഷം ഓഗസ്‌റ്റ് 20നാണ് ഇന്ത്യയിൽ കിയ സോണ‌റ്റ് ബുക്കിംഗ് ആരംഭിച്ചത്. കേവലം രണ്ട് മാസം കൊണ്ട് 50,000 ബുക്കിംഗാണ് സോണ‌റ്റിന് ലഭിച്ചത്. ഓരോ മൂന്ന് മിനി‌റ്റിലും രണ്ട് ബുക്കിംഗ് ഈ സബ്‌കോംപാക്‌ട് എസ്‌.യു.വിയ്ക്ക് ലഭിച്ചതായി കിയ മോട്ടോഴ്‌സ് ഇന്ത്യ അധികൃതർ അറിയിച്ചു. ബുക്കിംഗ് ആരംഭിച്ച് നാലാഴ്‌ചക്ക് ശേഷം സെപ്‌തംബർ 18നാണ് ഇന്ത്യയിൽ സോണ‌റ്റ് അവതരിപ്പിച്ചത്. 6.71 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില.

നിർമ്മാണം ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് 9,266 യൂണി‌റ്റ് വി‌റ്റുപോയി. കോംപാക്‌ട് എസ്.യു.വി ഇനത്തിൽ ഒന്നാമതായി മാറി. വിൽപന നടന്നവയിൽ 60 ശതമാനവും 1.0,1.2 പെട്രോൾ എഞ്ചിൻ വാഹനങ്ങളാണ്. ബാക്കിയുള‌ളവർ 1.5 സി.ആർ.ഡി.ഐ യൂണി‌റ്റുകളാണ് വാങ്ങിയത്.

kia-b

കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും സമയത്ത് സോണ‌റ്റ് വിതരണം ചെയ്യാനും അനന്ദ്പൂരിലെ പ്ളാന്റിൽ മതിയായ ഉൽപാദനം നടത്താനും സാധിച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയ്‌ക്ക് ഇന്ത്യയിലെ മികച്ച ബുക്കിംഗ് മൂലം രാജ്യത്ത് മാത്രമല്ല എൺപതോളം ലോക രാജ്യങ്ങളിലും വാഹനങ്ങൾ ഇന്ത്യയിൽ നിന്ന് കയ‌റ്റുമതി ചെയ്യാനുള‌ള മികച്ച അവസരവും ലഭ്യമായിരിക്കുകയാണ്.