
പ്രമുഖ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ആർ .ഗോപാലകൃഷണന്റെ ''നഷ്ട സ്വപ്നങ്ങൾ "" എന്ന പുസ്തകം ഒക്ടോബർ 23 ന് പ്രകാശനം ചെയ്യുന്നു .സിനിമയ്ക്ക് വേണ്ടി സ്വത്തും ജീവിതവും ത്യാഗം ചെയ്തിട്ട് ആരാലും അറിയപ്പെടാത്ത അഞ്ചുപേരുടെ കഥയാണ് ആർ. ഗോപാലകൃഷണന്റെ നഷ്ട സ്വപ്നത്തിൽ പറയുന്നത് . അഞ്ചു പേരിൽ ജെ ,സി ഡാനിയേലിന്റെ ജീവിത ചരിത്രവും ആദ്യ സിനിമ വിഗതകുമാരൻ 1930 ലാണ് പുറത്തിറങ്ങിയതെന്നുമുള്ള വാദഗതികളാണ്'നഷ്ട സ്വപ്നങ്ങൾ"മുന്നോട്ടുവയ്ക്കുന്നത്, ''മലയാള സിനിമയ്ക്ക് തൊണ്ണൂറു വയസ്സു തികയുന്നുവെന്നും 2020 ഒക്ടോബർ 23നാണതെന്നും ഗോപാലകൃഷ്ണൻ വാദിക്കുന്നു. അന്ന് ജെ.സി. ഡാനിയേലിന്റെ വിഗതകുമാരൻ എന്ന നിശബ്ദ ചിത്രം റിലീസായിട്ട് തൊണ്ണൂറ്റു വർഷമാകുമെന്നാണ് പുസ്തകം പറയുന്നത് .
1930ലെ വിവിധ പത്രങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ രണ്ടു ഭാഷകളിൽ എഴുതിയ ചെറിയ പുസ്തകമാണ് 'നഷ്ട സ്വപ്നങ്ങൾ" . ആർ .ഗോപാലകൃഷണൻ സാമൂഹ്യ മാധ്യമങ്ങളിൽ ക്കുറിച്ചു.