
രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനംചെയ്ത് വൻവിജയം നേടിയ തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്ക് ലക്ഷ്മിബോംബിന്റെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്നസിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാരഅദ്വാനിയാണ് നായിക . ചിത്രം ദീപാവലി പ്രമാണിച്ച് നവംബർ ഒൻപതിന്ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഒ.ടി.ടിറിലീസിനോടൊപ്പം തന്നെ ന്യൂസിലാൻഡ്, ആസ്ട്രേലിയ , യു.എ. ഇ ,എന്നീ രാജ്യങ്ങളിലെ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.ചിത്രത്തിലെ ബുർജ് ഖലീഫ എന്ന ഗാന വീഡിയോയും വൈറലായി മുന്നേറുകയാണ്. അക്ഷയ് കുമാറും കിയാര അദ്വാനിയും തകർത്താടിയാണ് ഗ്ലാമറസായ ഈഗാനരംഗം ഒന്നിലേറെ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.തുഷാർ കപൂർ ,മുസ്ഖാൻ ഖുബ്ചന്ദാനി, ഷരദ് കേൽക്കർ, തരുൺ അറോറ, അശ്വിനികൽക്കേ ർ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. അക്ഷയ്കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാൻ, തുഷാർകപൂർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.