
ഭർത്താവ് ഭരത് താക്കൂറുമായി ചലച്ചിത്ര താരം ഭൂമിക ചാവ്ല വേർപിരിഞ്ഞുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. സോഷ്യൽ മീഡിയയത്തിൽ അത്ര സജീവമല്ലാത്ത ഭൂമിക ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം വിവാഹ വാർഷികം ആഘോഷിച്ച ഭൂമിക ഭർത്താവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിലെ വിമർശകരെ ഞെട്ടിച്ചിരിക്കുകയാണ്.  ഫോട്ടോയ്കക്കൊപ്പംം ഭൂമിക കുറിച്ച പ്രണയാദ്രമായ വരികൾ വിവാഹമോചന വാർത്തയ്ക്കെതിരെയുള്ളനിഷേധകുറിപ്പായാണ് വിലയിരുത്തപ്പെടുന്നത്.