
കാബൂൾ: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 34 അഫ്ഗാൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പോരാട്ടം തുടരുകയാണെന്നും താലിബാൻ ഭീകരർക്കും നഷ്ടം സംഭവിച്ചെന്നും തഖർ പ്രവിശ്യ ഗവർണറുടെ വക്താവ് ജവാദ് ഹെജ്രി എ.എഫ്.പിയോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ഓപ്പറേഷന് വേണ്ടി പോകുന്നതിനിടെ താലിബാൻ ഭീകരർ ഒളിഞ്ഞിരുന്ന് വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല.