covid

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 657 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 459 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12 ആരോഗ്യപ്രവർത്തകർക്കും രോഗംബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 705 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. ഇന്ന് അഞ്ച് മരണമാണ് ജില്ലയിൽ കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്.

അതേസമയം എറണാകുളത്തും കോഴിക്കോടും ഇന്നും ആയിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 1190 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 926 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗംബാധയുണ്ടായത്. 10 ആരോഗ്യപ്രവർത്തകർക്കും രോഗബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. മൂന്ന് മരണവും കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ഇന്ന് 1158 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1106 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗംബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 705 പേരുടെ പരിശോധനാഫലവും നെഗറ്റീവായിട്ടുണ്ട്. ഇന്ന് മൂന്ന് മരണവും കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്.