
ലാഗോസ്: നൈജീരിയയിൽ സ്പെഷ്യൽ ആന്റി റോബറി സ്ക്വാഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവർക്കെതിരെ സൈന്യം വെടിയുതിർത്തെന്ന് റിപ്പോർട്ട്. അക്രമസംഭവങ്ങളെത്തുടർന്ന് കർഫ്യു പ്രഖ്യാപിച്ച ലാഗോസിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.അക്രമസംഭവങ്ങളെത്തുടർന്ന് കഴിഞ്ഞദിവസം ലാഗോസിൽ ഗവർണർ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരുന്നു.  നൈജീരിയൻ നഗരത്തിലെ ലെക്കി ടോൾഗേറ്റിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് വിവരം.സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.