
കൊച്ചി: മാരുതി സുസുക്കി അറീന ഷോറൂമുകളിൽ ഇന്നും നാളെയുമായി വായ്‌പാ, എക്‌സ്‌ചേഞ്ച് മേള നടക്കും. മാരുതി മോഡലുകൾ വാങ്ങാനുള്ള 100 ശതമാനം ഓൺറോഡ് തുക വായ്‌പയായി ലഭിക്കും. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., മഹീന്ദ്ര ഫിനാൻസ്, ഐ.സി.ഐ.സി.ഐ., ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ ദിനങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കൺസ്യൂമർ, എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് തുടങ്ങിയ ഓഫറുകളിലായി 52,000 രൂപവരെ ആനുകൂല്യം നേടാം. സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ മാസശമ്പളക്കാർ, സ്വയം തൊഴിലുകാർ എന്നിവർക്ക് പലിശയിളവും പ്രോസസിംഗ് ഫീസിൽ 50 ശതമാനം വരെ ഇളവും ലഭ്യമാണ്.
എക്‌സ്‌ചേഞ്ചുകൾക്ക് വാഹനത്തിന്റെ മൂല്യനിർണയം ഉടൻ നടത്തി വിപണിയിലെ ഏറ്റവും മികച്ച വില നൽകും. മാരുതിയുടെ എല്ലാ മോഡലുകൾക്കും ഈ ഓഫർ ലഭ്യമാണ്.