pic

വിവാഹ ജീവിതത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടി വനിത വിജയകുമാർ. ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്നിറക്കി വിട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. വ്യക്തി ജീവിതത്തിൽ വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും വനിത പറഞ്ഞു.വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു ഇവർ കുടുംബത്തോടൊപ്പം ഗോവയിൽ എത്തിയിരുന്നു. എന്നാൽ ആഘോഷത്തിനിടെ കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടായെന്നും മദ്യപിച്ചെത്തിയ പീറ്റർ പോളിനെ വനിത കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ വ്യാജപ്രചരണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു നടി. കുറച്ചുനാൾ മുമ്പ് പീറ്ററിന് ഹൃദയാഘാതമുണ്ടായെന്ന് വനിത പറഞ്ഞു. അമിതമായ മദ്യപാനവും പുകവലിയും കാരണം സംഭവിച്ചതാണിത്. ഉടൻ പീറ്ററിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും പീറ്റർ മദ്യപിക്കുമായിരുന്നു. ഇതേത്തുടർന്ന് വീണ്ടും ആശുപത്രിയിലാക്കി. എന്നാൽ മദ്യപിക്കാതെ അദ്ദേഹത്തിന് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി. സിനിമാ സുഹൃത്തുക്കളിൽ നിന്ന് വരെ പണം കടം വാങ്ങി കുടിക്കും. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്നും കുട്ടികൾക്ക് വേണ്ടിയെങ്കിലും ഇതെല്ലാം ഉപേക്ഷിക്കണമെന്ന് പീറ്ററിനോട് അപേക്ഷിച്ചുവെന്നും വനിത പറഞ്ഞു. നിവൃത്തിയില്ലാതായപ്പോൾ പീറ്ററിന്റെ ഫോണിൽ ട്രാക്കർ ഘടിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ഇത് ചെയ്തത്. എന്നാൽ വീണ്ടും സ്ഥിതി പഴയതുപോലെയായി. അയാൾ അടിമയായി കഴിഞ്ഞിരുന്നുവെന്നും അതിനെ ചൊല്ലി വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. ഭക്ഷണം പോലും ഉപേക്ഷിച്ച് മദ്യം മാത്രമാണ് കഴിഞ്ഞ ഒരാഴ്ച പീറ്റർ കഴിച്ചതെന്നും വനിത പറഞ്ഞു. "പലപ്പോഴും അസിസ്റ്റൻസാണ് അദ്ദേഹത്തെ വീട്ടിലെത്തിക്കാറുള്ളതെന്നും നടി പറഞ്ഞു. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാദ്ധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകൾ. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും.'ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത്. ഇക്കാര്യം ഞാൻ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നൽകിയാണ് അയച്ചത്. പോയിട്ട് ഇപ്പോൾ ദിവസങ്ങളായി. ഇതുവരെ യാതൊരു അറിവുമില്ല." വനിത പറഞ്ഞു. കൊവിഡ് ആരംഭിച്ച സമയങ്ങളിലൊക്കെ തങ്ങൾ പരസ്പരം സ്‌നേഹിച്ചാണ് കഴിഞ്ഞിരുന്നതെന്നും വളരെയധികം വേദനകളിൽ പെട്ടുകിടന്ന പീറ്ററിന് ജീവിതം നൽകിയത് താനാണെന്നും എന്നാൽ ഇന്നദ്ദേഹം തന്നെക്കാൾ സ്‌നേഹിക്കുന്നത് മദ്യത്തെയാണെന്നും വനിത പറഞ്ഞു. പീറ്റർ പോളുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. വിഷ്വൽ ഇഫക്ട്സ് ഡയറക്ടറായ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27നായിരുന്നു വനിത വിവാഹം കഴിച്ചത്.

"എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാൻ സാധിക്കും. തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റവളാണ് ഞാൻ. എന്റെ മക്കൾക്കു വേണ്ടി ജീവിക്കും"

- വനിത