
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 39ാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് 85 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് മാത്രമാണ് നേടിയത്. ബാംഗ്ലൂർ ടീമിന്റെ മികച്ച ബോളിംഗ് പ്രകടനമാണ് 84 റൺസിൽ കൊൽക്കത്തയെ പിടിച്ച് കെട്ടാൻ സാഹായിച്ചത്.