
അബുദാബി: ഐ.പി.എൽ മത്സരങ്ങളിൽ ബൗളിംഗിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല. കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയം നേടിയത്. എറിഞ്ഞ രണ്ട് ഓവറിലും ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെയാണ് സിറാജ് മുഹമ്മദ് മൂന്ന് വിക്കറ്റ് നേടിയത്. ഇത് ഐപിഎല്ലിന്റെ ബൗളിംഗ് ചിരിത്രം തന്നെ തിരുത്തി എഴുതി. മൂന്നാമത്തെ ഓവറില്‍ മാത്രമാണ് സിറാജ് രണ്ട് റണ്‍സ് വിട്ടുകൊടുത്തത്.
ടോസ് നേടിയ കൊല്‍ക്കത്ത ടീം ക്യാപ്ടൻ ഒയിന്‍ മോര്‍ഗന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിവം മാവി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ക്ക് പകരം ടോം ബാന്റണ്‍, പ്രസിദ് കൃഷ്ണ എന്നിവരാണ് ആദ്യം ഇറങ്ങിയത്. ഷഹബാസ് അഹമ്മദിന് പകരമായാണ് സിറാജ് ടീമില്‍ ഇടംപിടിച്ചത്.
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടുന്നത്. ആദ്യമത്സരത്തില്‍ 82 റണ്‍സിന്റെ കൂറ്റന്‍ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. ഇതുവരെ നടന്ന ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് എണ്ണത്തിൽ വിജയിച്ച ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍   പട്ടികയില്‍ മൂന്നാമതും അഞ്ച് തവണ ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍  നാലാമതുമാണുള്ളത്.