
ന്യൂഡൽഹി: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണസമിതി അംഗമായി നിയമിച്ചു കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായാണ് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്‍റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാർ പ്രതിനിധി എന്നിവരാണ് മറ്റു അംഗങ്ങളായിരിക്കുക.