
മലയാള സിനിമയിൽ പകരം വയ്ക്കാനാകാത്ത നടിയാണ് മഞ്ജു വാര്യർ. അഭിനയം അവസാനിപ്പിച്ച് പിന്നീട് 14 വർഷങ്ങൾക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെ വന്ന മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങളിലൊന്നും അത്ര സജീവമല്ല മഞ്ജു. എന്നാൽ പരസ്യചിത്രങ്ങളും മറ്റുമായി തിരക്കിലാണ് താരം. ഇത്തരത്തിൽ ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’, മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, മമ്മൂട്ടി നായകനാവുന്ന ‘പ്രീസ്റ്റ്’, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്നിവയാണ് മഞ്ചുവിന്റെ പുതിയ ചിത്രങ്ങൾ.
അഭിനയത്തിന്റെ തിരക്കിനിടയിലും നൃത്ത പരിപാടികൾക്കായി മഞ്ജു വാര്യർ സമയം കണ്ടെത്താറുണ്ട്. അടുത്തിടെ സൂര്യ ഫെസ്റ്റിവലിലും മഞ്ജു ചുവടുവച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നായ സൂര്യ ഫെസ്റ്റിവൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് നടന്നത്.