life

കൊച്ചി: വടക്കാഞ്ചേരി​ ലൈഫ് മിഷൻ കോഴ ഇടപാടിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി യുണിടാക് എം ഡി സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്ക്ക് 12ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴ ഇടപാടുമായി​ ബന്ധപ്പെട്ട സി​ ബി​ ഐ അന്വേഷണത്തി​ന് ഹൈക്കാേടതി ഇടക്കാല സ്റ്റേ അനുവദി​ച്ചി​രുന്നു. ഇടപാടിൽ സി​ ബി​ ഐ അന്വേഷണം വേണ്ടെന്നായി​രുന്നു സംസ്ഥാന സർക്കാരി​ന്റെ തുടക്കത്തിലേ ഉളള നിലപാട്.

നേരത്തേ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ആരോപണങ്ങളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനായിരുന്നു ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായശേഷം ഒന്നരമാസം കഴിഞ്ഞാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിന്നാണ് ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിനെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നത്. പദ്ധതിയിൽ നിന്ന് ഒരുകോടിരൂപ കമ്മിഷൻ കിട്ടിയെന്നും ആപണമാണ് ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്തതെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. കമ്മിഷൻ നൽകിയെന്ന് നിർമ്മാണ കമ്പനിയായ യൂണിടാക്കിന്റെ എം ഡി സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു.