ee

ചതി

ഒരു
പ്രയോഗമാണ്
പ്രത്യയശാസ്ത്രത്തിന്റെ
പിൻബലമോ
പ്രസ്ഥാനത്തിന്റെ
ആൾബലമോ
പ്രത്യക്ഷത്തിൽ
ഇല്ലെങ്കിലും
പരോക്ഷമായി
ലഭിക്കുന്ന
പിൻകരുത്തിലാണ്
ചതി
പ്രയോഗിക്കപ്പെടുന്നത്!
മുഖാമുഖ
യുദ്ധങ്ങളിലെ
പരാജയഭീതിയാണ്
ചതിയിലൂടെ
നിർവ്വഹിക്കപ്പെടുന്നത്!
ചതി
വിദ്വേഷത്തിന്റേയും
വംശവെറിയുടേയും
വിഴുപ്പുകളെ
ചുമക്കുന്ന
ഭീരുവിന്റെ
ഒളിയമ്പാണ്!
ചതി
ചരിത്രത്തിൽ
പിടിച്ചടക്കലിന്റെ
വിധിനിർണ്ണയത്തിന്റെ
സ്ഥാനലബ്ധിയുടെ
പര്യായമാണ്!
ചതി
പകയിൽ നിന്നും
പിറവിയെടുത്ത
പകരം വീട്ടലാണ്
ചതി
ഒരായുധമാണ്
വിനാശകാലത്തിലും
വിപരീതബുദ്ധിയിലും
ഉദിച്ചുയരുന്ന
ശിഥിലചിന്തയിൽ
ഉരുവംകൊണ്ട
പരാജിതന്റെ
സമരായുധം