
ഇഷ്ടപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത പിറന്നാൾ സമ്മാനം നൽകണം. അത് മിക്കവർക്കും നിർബന്ധമാണ്. അതിനായി എന്തുവിട്ടുവീഴ്ചയ്ക്കും അവർ തയ്യാറാവും. ടൈറ്റാനിക് സിനിമയിലൂടെ പ്രേക്ഷക മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടി കെയ്റ്റ് വിൻസ്‌ലെറ്റ് 'അമോണൈറ്റ്' എന്ന പുതിയ ചിത്രത്തിൽ തന്നോടൊപ്പം അഭിനിയിക്കുന്ന സർഷെയ് റോണന് ഇത്തരത്തിലൊരു സമ്മാനം നൽകി. റോണന് മാത്രമല്ല ചിത്രം കാണുന്ന പ്രേക്ഷകർക്കും ഒരിക്കലും മറക്കാനാവാത്ത തരത്തിലുളള 'ചൂടൻ 'സമ്മാനമായിരുന്നു കെയ്റ്റ് നൽകിയത്. ചിത്രത്തിൽ ഇരുവരും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന ഒരു രംഗം കെയ്റ്റിന്റെ നിർദ്ദേശപ്രകാരം പൊടുന്നനെ ചിത്രീകരിച്ചാണ് അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകിയത്.

സ്വവർഗരതിയാണ് 'അമോണൈറ്റ്' എന്ന ചിത്രത്തിലെ പ്രധാന പ്രമേയം. ഇതിൽ ഒരു ഫോസിൽ ഗവേഷകയുടെ റോളിലാണ് കെയ്റ്റ് അഭിനയിക്കുന്നത്. റോണനാണ് ജിയോളജിസ്റ്റിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. പിറന്നാൾ സമ്മാനമായി ഷൂട്ടുചെയ്തത് ഇരുവർക്കും തുല്യപ്രാധാന്യമുളള റോളായിരുന്നു. സീനിൽ രണ്ടുപേരും പൂർണനഗ്നരും ആയിരുന്നത്രേ. പിന്നാൾ ദിവസം ഒരു വ്യക്തിയെ പൂർണനഗ്നയാക്കുന്നത് അത്യപൂർവമായതിനാലാണ് ഇത്തരമൊരു സമ്മാനം നൽകാൻ തീരുമാനിച്ചതെന്നാണ് കെയ്റ്റ് പറയുന്നത്.

ഈ രംഗം നേരത്തേ ഷൂട്ടുചെയ്യാനായി തീരുമാനിച്ചതാണ്. എന്നാൽ കെയ്റ്റിന്റെ നിർദ്ദേശപ്രകാരം റോണന്റെ പിറന്നാൾ ദിനത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എല്ലാം സർപ്രൈസായി വയ്ക്കാൻ കെയ്റ്റ് പരമായവധി ശ്രദ്ധിച്ചിരുന്നു. ചിത്രീകരണത്തിനുവേണ്ടിയുളള തയ്യാറെടുപ്പിൽപ്പോലും മറ്റാരെയും ഉൾപ്പെടുത്തിയില്ല. കെയ്റ്റും റോണനും ചേർന്നാണ് ഈ രംഗം കൊറിയോഗ്രാഫി നടത്തിയതും അത് അവതരിപ്പിച്ചതും. ഈരംഗം റോണന്റെ കരിയറിലെ അവിസ്മരീയ മുഹൂർത്തമാകും എന്ന ഉറപ്പും കെയ്റ്റ് നൽകിയിരുന്നു.