meghna-raj

സന്തോഷവും ദു:ഖവും ഇടകലർന്ന കാത്തിരിപ്പിന് ഒടുവിൽ നടി മേഘ്‌നരാജിന് ആൺകുഞ്ഞ് പിറന്നു. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

meghnaraj-child

സിനിമാ താരങ്ങളടക്കം നിരവധി പേരാണ് തങ്ങളുടെ സന്തോഷം സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദു:ഖത്തിലാഴ്‌ത്തിയ സംഭവമായിരുന്നു മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. മേഘ്‌ന മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി അന്തരിച്ചത്.

View this post on Instagram

❤️Boy baby @megsraj @chirusarja

A post shared by Ananyaa (@ananyaonline) on