രാജമൗലിയുടെ ആർ ആർ ആർ ടീസർ എത്തി

ജൂനിയർ എൻ.ടി. ആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി. എൻ.ടി.ആർ അവതരിപ്പിക്കുന്ന കൊമരു ഭീം എന്ന കഥാപാത്രത്തെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.രുധിരം രണം രൗദ്രം എന്നാണ് ചിത്രത്തിന്റെ പൂർണ രൂപം. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ചരിത്ര കഥയാണ്. 10 ഭാഷകളിൽ ചിത്രം റിലീസിന് എത്തും. ഡിവിഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി. വി ധനയ്യ ആണ് നിർമിക്കുന്നത്. എം.എം കീരവാണി സംഗീതം നിർവഹിക്കുന്നു.