
ജിയോ ബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള എന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. 
സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് നിർവഹിക്കുന്നു. തൊണ്ടി മുതലും ദൃക് സാക്ഷിയും എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബിയുടെ നാലാമത് സിനിമയാണിത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിനു പുറമേ രണ്ടു പെൺകുട്ടികൾ, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.