kill

വിക്ടോറിയ(ഓസ്ട്രേലിയ):ലൈംഗിക ബന്ധത്തിനുശേഷം ഇന്ത്യക്കാരനായ വിദ്യാർത്ഥിയെ സെക്സ് ടോയി(ലൈംഗിക കളിപ്പാട്ടം) ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഓസ്ട്രേലിയക്കാരിയായ യുവതിക്ക് ലഭിച്ചത് ഒൻപതുവർഷത്തെ തടവുശിക്ഷ. ഓസ്ട്രേലിയയിലെ വികടോറിയയിലാണ് സംഭവം. പതിനെട്ടുകാരി ജെയ്‌മി ലീ ഡോൽഗേയ്ക്കാണ് ശിക്ഷ ലഭിച്ചത്. ഇരുപത്തിനാലുകാരനായ മൗലിൻ റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.

ഡേറ്റിംഗ് സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. മൗലിൻ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊടുക്കാമെന്നായിരുന്നു ജെയ്‌മിയുടെ വാഗ്ദാനം. സമ്മതമാണെന്ന് മൗലിൻ അറിയിച്ചതോടെ അയാളെയും കൂട്ട‌ി ജെയ്‌മി സ്വന്തം വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപാടെ ഇരുവരും കിടപ്പറയിലേക്ക് കയറി. നേരത്തേ വാക്കുപറഞ്ഞപ്രകാരം ആവശ്യപ്പെട്ടതെല്ലാം ജെയ്‌മി ചെയ്തുകൊ‌ടുത്തു. സുദീർഘമായ ലൈംഗിക ബന്ധത്തിനുശേഷം സെക്സ് ടോയി കൈയിലെടുത്ത ജെയ്‌മി അതുപയോഗിച്ച് മൗലിനെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. കളിതമാശയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് മൗലിൻ ആദ്യം കരുതിയത്. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കളി കാര്യമായി. മൗലിൻ ബോധംകെട്ട് താഴെവീണു. ജെയ്‌മി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. അവരെത്തിയപ്പോഴേക്കും മൗലിൻ മരിച്ചിരുന്നു.

താൻ മനപൂർവമായിരുന്നു കൊല നടത്തിയതെന്നായിരുന്നു ജെയ്‌മി പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌മിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വ്യക്തമായത്.ചെറുപ്പത്തിൽ ശാരീരിക പീഡനങ്ങൾ ഏൽക്കാൻ ഇടയാക്കിയതാണ് മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചത്. 14 തവണ ജെയ്‌മി ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.