
കോപ്പൻഹേഗൻ: ഹൈ ഹീൽസ് ഇട്ടുനടക്കുന്നവരെ കാണാൻ നല്ല ചന്തമാണ്. എന്നാൽ, കാണുന്നത് പോലെ അത്ര എളുപ്പമല്ല ഹൈ ഹീൽസ് ധരിക്കുന്നത്. എന്നാൽ, ഹൈ ഹീൽസ് ധരിച്ച് ഓടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ?. വെറുതെ ഓടുക മാത്രമല്ല ഗിന്നസ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടുകയും ചെയ്തു ഡെന്മാർക്ക് സ്വദേശിയായ മജ്‌കെൻ സിച്‌ലോ എന്ന യുവതി. മജ്കെൻ ഹൈ ഹീൽസ് ധരിച്ച് ഓടുന്ന വീഡിയോ ഗിന്നസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.
13.557 സെക്കന്റിനുള്ളിൽ 100 മീറ്റർ ഓടിയാണ് മജ്കെൻ റെക്കോഡ് സ്വന്തമാക്കിയത്.