- മേഘ്നരാജിനും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവിസർജയ്ക്കും ആൺകുഞ്ഞു ജനിച്ചു. പ്രിയതാരത്തിന് ഓർമ്മയ്ക്ക് മുന്നിൽ കുഞ്ഞിന് ''ജൂനിയർ ചിരു""യെന്ന് പേരിട്ടു. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കുഞ്ഞിനെ വെളുത്ത തുണിയിൽ പൊതിഞ്ഞ് ചിരഞ്ജീവി സർജയുടെ ഛായാചിത്രത്തിന് മുന്നിലേക്ക് നീട്ടിപിടിച്ചു നിൽക്കുന്ന ചിത്രം ആരാധകരുടെ ഹൃദയം നിറച്ചു. ചിരുവിന്റെ കുഞ്ഞിനെ സഹോദരനും നടനുമായ ധ്രുവ് മാറോടുചേർത്തുവയ്ക്കുന്ന ചിത്രം എല്ലാവരുടെയും ഹൃദയം തൊട്ടു. ചിരുവിന്റെ വേർപാടിന് ശേഷം മേഘ്ന രാജിന് പൂർണ പിന്തുണയോടെയാണ് ധ്രുവും സർജ കുടുംബവും.
വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങുകളും മറ്റും സർജ കുടുംബം നടത്തിയത്. കുഞ്ഞിനായി സർജ കുടുംബമൊരുക്കിയ വെള്ളി കൊണ്ടുള്ള തോട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.