
ന്യൂഡൽഹി: താടി നീട്ടിവളർത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ മുസ്ലിം എസ്.ഐയ്ക്ക് സസ്‌പെൻഷൻ. രാമാല പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയായ ഇൻതാസർ അലിക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.
മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളർത്തിയെന്നും ഇത് പൊലീസ് ഡ്രസ്‌കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറിൽ അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇൻതാസർ അലി പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ സർവീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി പൊലീസിന്റെ ചട്ടമനുസരിച്ച് സിഖുകാർക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങൾക്കും താടി നീട്ടി വളർത്തണമെങ്കിൽ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.