dr-mammi
ഡോ. എം.വി.ഐ മമ്മി

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ റിസർച്ച് വിഭാഗം മുൻ മേധാവി ഡോ.എം.വി. ഇമ്പിച്ചി മമ്മി (മമ്മി, 80) അന്തരിച്ചു. സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു.

നെല്ലിക്കോട് നെയ്‌ത്തുകുളങ്ങര ടി.പി.കുമാരൻ നായർ റോഡിൽ മകൻ എൻജിനിയർ റഫീഖിന്റെ വസതിയിലായിരുന്നു അന്ത്യം.

മടവൂർ മേലെ വള്ളോപ്ര പരേതരായ എം.വി. അഹമ്മദ് കോയയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഡോ.ബി.സഫിയ (റിട്ട.എച്ച്.ഒ.ഡി, ത്വക് രോഗ വിഭാഗം, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്). മകൾ: ഡോ.റസിയ (പീഡിയാട്രിഷ്യൻ, ദുബായ്). മരുമക്കൾ: അഷ്‌ന, ഡോ. ഫസലുദ്ദീൻ (കാർഡിയോളജിസ്റ്റ്, ദുബായ്).
സാമൂഹികതിന്മകൾക്കും പുകവലിക്കുമെതിരെയുള്ള പോരാട്ടങ്ങളിൽ എപ്പോഴും മുൻനിരയിലുണ്ടായിരുന്നു ഡോ.മമ്മി. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ബോധവത്കരണത്തിലും സജീവമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വെള്ളിപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.