coffee-art

വാഷിംഗ്ടൺ: ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും ചായയുടേയും കാപ്പിയുടേയും ആരാധകരാണ്. കഫേ കോഫി ഡേ, സ്റ്റാർബക്സ്, കോസ്റ്റ കോഫീ തുടങ്ങിയ പ്രീമിയം കോഫി ഷോപ്പുകൾ വന്നതോടെ കാപ്പി കൂടുതൽ പരിഷ്കാരിയായി. കാപ്പി പരിഷ്കാരത്തിലൂടെ ഏറ്റവും ശ്രദ്ധ നേടിയത് കോഫി ആർട്ടാണ്.

സ്മാർട്ടി എന്ന ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കോഫി ആർട്ടിന്റെ ചിത്രം കണ്ട് അത്ഭുതപ്പെടുകയാണ് എല്ലാവരും. അണുബോംബ് സ്ഫോടനവും ഒപ്പം നിഷ്കളങ്കനായ ഒരു പൂച്ചക്കുട്ടിയുമാണ് ഈ ആർട്ടിലുള്ളത്. "എന്റെ ഇന്നത്തെ കോഫി ആർട്ട് ഒരു പൂച്ച അണുബോംബ് ഇടുന്നതാണ്" എന്ന കുറിപ്പോടെയാണ് സ്മാർട്ടി ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും രസകരമായ കാര്യം ഈ കോഫി ആർട്ട് ആകസ്മികമായി സംഭവിച്ചതാണ് എന്നുള്ളതാണ്. ഒരു ഹൃദയമാണ് താൻ വരയ്ക്കാനുദ്ദേശിച്ചതെന്നാണ് സ്മാർട്ടി പറയുന്നത്. അത് ഒടുവിൽ ഇങ്ങനെയായി. എന്തായാലും സൈബർ ലോകത്ത് പൂച്ചക്കുട്ടിയും അണുബോബും വൈറലായി കഴിഞ്ഞു.