
ക്വാലാലംപൂർ: വിവാഹത്തിന് മുൻപായി ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ ലൈപോസക്ഷന് വിധേയായ പെൺകുട്ടി മരിച്ചു. കൊക്കോ സ്യൂ ഷിംഗ് എന്ന 23കാരിയാണ് ചികിത്സയ്ക്കിടെ മരിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതി ചികിത്സയ്ക്കായി തെരഞ്ഞെടുത്ത ബ്യൂട്ടി സലൂണിന് ലൈപോസക്ഷൻ നടത്താനുള്ള ലൈസൻസ് ഇല്ലെന്ന് വ്യക്തമായി. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന രീതിയാണ് ലൈപോസക്ഷൻ. പെൺകുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായില്ലെന്നും ബ്യൂട്ടി സലൂണിന്റെ ഉടമകളായ സ്ത്രീയേയും മകളെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.കൈകളിലെ കൊഴുപ്പ് നീക്കം ചെയ്യാനായി സംഭവദിവസം യുവതി സലൂണിലെത്തി. ബോധം കെടാനുള്ള മരുന്ന് നൽകിയതിന് പിന്നാലെ ശാരീരിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ഹൃദയമിടിപ്പ് നിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ യുവതിയുടെ മരണം സംഭവിച്ചു.2014ൽ നടന്ന ഏഷ്യൻ മോഡലിംഗ് മത്സരത്തിൽ കൊക്കോ സ്യൂ സി ഷിങ് ഒന്നാമത് എത്തിയിരുന്നു.