swisston-tough

തിരുവനന്തപുരം: ഗ്ളാസിന്റെ ആധുനികരൂപമായ ടഫൻഡ് ഗ്ളാസുകളുമായി സ്വിസ്‌ടൺ ടഫ്. പ്ളൈവുഡ് നിർമ്മാണരംഗത്തെ പ്രമുഖരായ അൽഫാസ് ഗ്രൂപ്പിന്റെ സഹദോര സ്ഥാപനമാണ് സ്വിസ്‌ടൺ ടഫ്. കഴക്കൂട്ടം കിൻഫ്രയിലെ അൽഫാസ് ഫാക്‌ടറിയിലാണ് സ്വിസ്‌ടൺ ടഫ് ഗ്ളാസുകളുടെ ഉത്പാദനം.

അനീൽഡ് ഗ്ളാസിനേക്കാൾ അഞ്ചിരട്ടി കരുത്തുറ്റതാണ് ടഫൻഡ് ഗ്ളാസുകളെന്ന് അൽഫാസിന്റെ മാനേജിംഗ് ഡയറക്‌ടർ ഷിബു പറഞ്ഞു. കെട്ടിടം നിർമ്മിക്കുമ്പോൾ ടഫൻഡ് ഗ്ളാസുകൾ ഉപയോഗിക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്, ഇതേക്കുറിച്ച് സർക്കാർ പഠിക്കുകയും പിന്നീട് നിയമമാക്കുകയും ചെയ്‌തു.

സേഫ്‌റ്റി ലാമിനേറ്റഡ് ടഫൻഡ് ഗ്ളാസിന് മുകളിലൂടെ ചവിട്ടിനടക്കാൻ സാധിക്കും. കൂടുതൽ കരുത്തുള്ള ഡബിൾ ഗ്ളേസ്ഡ് ഗ്ളാസുകളും ഫർണീച്ചർ, ഇന്റീരിയർ വർക്കുകൾക്ക് മോടികൂട്ടുന്ന മൂല്യവർദ്ധിത ഗ്ളാസുകളും സ്വിസ്‌ടൺ ബ്രാൻഡിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.