
ഈ മാസം 13-നാണ് ആപ്പിള്‍ പുത്തന്‍ ഐഫോണുകൾ അവതരിപ്പിച്ചത്. 69,900 രൂപ മുതല്‍ 1,59,900 രൂപ വരെയാണ് ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പതിപ്പുകളില്‍ വില്പനക്കെത്തിയിരിക്കുന്ന പുത്തന്‍ ഐഫോണിന്റെ വില. വിവിധ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലാണോ ഐഫോണ്‍ 12-ന് ഏറ്റവും വില കൂടുതല്‍?
ഐ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ? ഫോൺ ദുബായിൽ നിന്നായാലോ? കാരണം ദുബായില്‍ ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഐ ഫോണ്‍ ലഭിക്കും. ഒരു വീക്കെന്‍ഡ് പാക്കേജായി ദുബായിലേക്ക് ടിക്കറ്റെടുത്താല്‍ ഏതെങ്കിലുമൊരു മാളില്‍ നിന്നും ഒരു ഐഫോണ്‍ 12 പ്രോ (256 ജിബി) വാങ്ങി അടുത്ത ഫ്ലൈറ്റില്‍ നാട്ടിലെത്താം. ഹ്രസ്വസന്ദര്‍ശനമായതിനാല്‍ ക്വറന്റീനില്‍ പോകേണ്ട ആവശ്യവുമില്ല.
യാത്രാച്ചെലവും ഫോണ്‍വിലയും കൂട്ടി നോക്കിയാല്‍ ഇന്ത്യയില്‍ നിന്നും ഫോണ്‍ വാങ്ങുന്ന അത്രയും പണമെ നിങ്ങള്‍ക്ക് ചിലവാകൂ. ദുബായില്‍ പോകാൻ പറ്റിയെന്നതും മറ്റൊരു സന്തോഷം. ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി. ഇതിനും പുറമെ ഇറക്കുമതി ചെയ്യുന്ന ഫോണുകളില്‍ 20 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ കൂടി നല്‍കണം. ഇതാണ് ഈ വലിയ വില വ്യത്യാസത്തിന്റെ കാരണം.
256 ജിബി മെമ്മറിയുള്ള ഒരു ഐഫോണ്‍ 12 പ്രോ ഇന്ത്യയില്‍ 1,29,900 രൂപയും ദുബായില്‍ 96,732 രൂപയുമാണ് വ്യത്യാസം. അതായത് 33,168 രൂപയുടെ വ്യത്യാസം. ഇനി യു.എസിലാണെങ്കില്‍ 42,000 രൂപയാണ് വില വ്യത്യാസം.ഐഫോണ്‍ 12 പ്രോ, മാക്സിന്റെ വിവിധ മോഡലുകള്‍ ദുബായില്‍ 25,000 രൂപ മുതല്‍ 35,000 രൂപ വരെ വിലകുറവാണ്. യു.എസിലാണെങ്കില്‍ 39,000 രൂപ മുതല്‍ 48,000 രൂപ വരെയാണ് വില വ്യത്യാസം. ഐഫോണ്‍ 12 മിനിക്ക് ദുബായില്‍ 7,000 രൂപ മുതല്‍ 9,000 വരെയും യു.എസില്‍ 14,000 മുതല്‍ 17,000 രൂപ വരെയുമാണ് വില വ്യത്യാസം.