
ലേ: വഴിയരികിൽ നിൽക്കുമ്പോൾ പട്ടാളക്കാർ വന്നാൽ കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടികളെയാണ് സധാരണ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ലോയിൽ നിന്നുമുള്ള ഒരു ബാലൻ അതുക്കും മേലെ. ജീവൻ പണയം വച്ച് തന്റെ നാടുകാക്കുന്ന പട്ടാളക്കാരെ കണ്ടപ്പോൾ മറ്റൊന്നും നോക്കിയില്ല. തനിക്കറിയും പോലെ സല്യൂട്ട് ചെയ്തു. ഇതുകണ്ട പട്ടാളക്കാർക്കും സന്തോഷം. അവന്റെ അടുത്തെത്തിയപ്പോൾ അവർ എങ്ങനെ നിൽക്കണമെന്നും സല്യൂട്ട് ചെയ്യെണ്ടതെങ്ങനെയെന്നും പറഞ്ഞുകൊടുത്തു. പട്ടാളക്കാരുടെ നിർദേശം അനുസരിച്ച് ഏറേ ആത്മാർത്ഥതയോടെ അവൻ ഒരിക്കൽ കൂടെ ചെയ്തു. ഇത്തവണ ശരിയായി ചെയ്തു ഈ കൊച്ചുമിടുക്കൻ. പട്ടാളക്കാരിലൊരാൾ തന്നെ എടുത്ത ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധ രാമൻ ആണ് ഭാവി ഇന്ത്യക്കായി വളർന്നു വരുന്ന പട്ടാളക്കാരൻ എന്ന അടിക്കുറിപ്പോടെ ഹൃദയം നിറയ്ക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.