
ന്യൂഡൽഹി : മുൻ മലയാളി അത്‍ലറ്റ് അഞ്ജു ബോബി ജോർജ് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. 31ന് നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരുമില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു നിലവിലെ പ്രസിഡന്റ് ആദിൽ സുമരിവാല എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.കേരള അത്‍ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ.ബാബു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക നൽകിയിട്ടുണ്ട്.