mask

ടോക്കിയോ: കൊവിഡിൽ നിന്ന് രക്ഷനേടാൻ മാസ്ക് ഏറെ സഹായകമാണെങ്കിലും രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജപ്പാനിലെ ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ മാസ്‌ക് ധരിക്കുന്നതിലൂടെ വായുവിലുള്ള കൊറോണ വൈറസുകളിൽ നിന്ന് സംരക്ഷണം ലഭിക്കും. മാസ്‌ക് ധരിക്കാതിരിക്കുന്നതിനേക്കാൾ 40 മടങ്ങ് അധികം സുരക്ഷയാണ് മാസ്‌ക് ധരിക്കുന്നവർക്ക് ലഭിക്കുന്നത്. N95 മാസ്‌ക് 90 ശതമാനം സുരക്ഷ നൽകുമ്പോൾ കോട്ടൺ മാസ്‌കുകൾ 40 ശതമാനം ഫലം നൽകും. N95 മാസ്‌കുകൾ കൂടുതൽ സുരക്ഷിതമാണെങ്കിലും ചില വൈറസ് കണികകളുടെ സാന്നിദ്ധ്യം N95 മാസ്‌കുകൾക്ക് പോലും പ്രതിരോധിക്കൻ കഴിയില്ലെന്നും ഗവേഷകർ പറഞ്ഞു.കോട്ടൺ സർജിക്കൽ മാസ്‌കുകൾ വൈറസ് പകരുന്നത് 50 ശതമാനത്തിലധികം തടയുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. വൈറസ് കണങ്ങൾ വായുവിലൂടെ വ്യാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. വായുവിൽ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയും ചെയ്‌തു.