siraj

പരിഹാസങ്ങളെയെല്ലാം പൂമാലയാക്കി​ മാറ്റി മുഹമ്മദ് സിറാജ്

കഴിഞ്ഞ രാത്രി കൊൽക്കത്താ നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ സ്പിന്നർ ഷഹ്ബാസ് നദീമിനെ മാറ്റി പേസർ മുഹമ്മദ് സിറാജിന് അവസരം നൽകിയപ്പോൾ ഇങ്ങനെയൊരു അത്ഭുതം കാത്തിരിപ്പുണ്ടെന്ന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയോ ടീമിന്റെ ആരാധകരോ കരുതിയിട്ടുണ്ടാവില്ല. ‌ഈ സീസണിൽ മുമ്പുകളിച്ച മൂന്ന് മത്സരങ്ങളിലും നന്നായി തല്ലുകൊണ്ടിരുന്ന സിറാജ് ആ നാണക്കേടെല്ലാം ഒറ്റ മത്സരംകൊണ്ട് ഇല്ലാതാക്കി.പഞ്ചാബിനെതിരായ മത്സരത്തിൽ മൂന്നോവറിൽ 44 റൺസാണ് വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെയാണ് സി​റാജി​ന് വീണ്ടും അവസരം നൽകുന്നതി​ൽ പലരും മുഖം ചുളി​ച്ചത്. എന്നാൽ പവർ പ്ളേയി​ൽ ന്യൂബാൾ തന്നെ സി​റാജി​നെ ഏൽപ്പി​ക്കാൻ കൊഹ്‌ലി​ കാട്ടി​യ ധൈര്യം താരത്തി​ന്റെ തലവര മാറ്റി​യെഴുത്തി​ക്കളഞ്ഞു.

അബുദാബി​യി​ൽ ക്രി​സ് ​മോ​റി​സി​ന്റെ​ ​മെ​യ്ഡ​നാ​യ​ ​ആ​ദ്യ​ ​ഓ​വ​റി​ന് ​ശേ​ഷം​ ​സി​റാ​ജ് ​അ​ടു​ത്ത​ടു​ത്ത​പ​ന്തു​ക​ളി​ൽ​ ​രാ​ഹു​ൽ​ ​ത്രി​പാ​തി​യെ​യും​ ​നി​തീ​ഷ് ​റാ​ണ​യെ​യും​ ​പു​റ​ത്താ​ക്കി​യാ​ണ് ​ബാം​ഗ്ളൂ​രി​ന്റെ​ ​ഗ​ർ​ജ​നം​ ​തു​ട​ങ്ങി​യ​ത്.​ ​ നാ​ലോ​വ​റി​ൽ​ ​വ​ഴ​ങ്ങി​യ​ത് ​എ​ട്ടു​റ​ൺ​സ് ​മാ​ത്രം.​ ​ആ​ദ്യ​ ​മൂ​ന്നോ​വ​റി​ൽ​ ​ര​ണ്ട്റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​സി​റാ​ജി​ന്റെ​ ​ഐ.​പി.​എ​ല്ലി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പെ​ർ​ഫോ​മ​ൻ​സ്.​ഐ.​പി.​എ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ടു​ത്ത​ടു​ത്ത് ​ര​ണ്ട് ​മെ​യ്ഡ​ൻ​ ​ഓ​വ​റു​ക​ൾ​ ​എ​റി​യു​ന്ന​ ​ആ​ദ്യ​ ​ബൗ​ള​റാ​യും​ ​സി​റാ​ജ് ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ചു. സി​റാ​ജാണ് മാൻ ഒഫ് ദ മാച്ച്.

ഹൈദരാബാദ് നഗരത്തിലെ ആട്ടോഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. സാമ്പത്തിക പരാധീനതകളിൽ വട്ടം കറങ്ങിയാണ് സിറാജ് ക്രിക്കറ്റിലേക്ക് വന്നത്. 2017 നവംബറിൽ ന്യൂസിലാൻഡിനെതിരെ രാജ്കോട്ടിൽ നടന്ന ട്വന്റി-20 മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആസ്ട്രലിയയ്ക്ക് എതിരെ ഒരു ഏകദിനത്തിൽ കളിച്ചശേഷം പിന്നെ ഇന്ത്യൻ ടീമിലെത്തിയിട്ടില്ല.

2017ലാണ് ഇതിന് മുമ്പ് സിറാജ് ന്യൂബാൾ കൈകാര്യം ചെയ്തത്. സൺറൈസേഴ്സിനായി ഐ.പി.എല്ലിൽ അരങ്ങേറിയ വർഷമായിരുന്നു അത്.

ഫസ്റ്റ് ചേഞ്ച് ബൗളറായി എന്നെ എറിയിക്കാനായിരുന്നു നേരത്തേ പ്ളാൻ ചെയ്തിരുന്നത്. ഫീൽഡിംഗിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോഴാണ് വിരാട് ഭായ് ന്യൂബാൾ എടുക്കാൻ ആവശ്യപ്പെട്ടത്. ന്യൂബാൾ കൊണ്ട് നെറ്റ്സിൽ ധാരാളം പ്രാക്ടീസ് ചെയ്തിരുന്നതിനാൽ പതർച്ചതോന്നിയില്ല.

- മുഹമ്മദ് സിറാജ്