തിരുവനന്തപുരം : കേരള ബാസ്കറ്റ് ബാൾ അസോസിയേഷൻ സംസ്ഥാനത്തെ പരിശീലകർക്കായി ഓൺലൈൻ ട്രെയ്നിംഗ് സെഷൻ സംഘടിപ്പിക്കുന്നു .എൻ.ബി.എ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് പുള്ളെസ്,എൻ.ബി.എ ഇന്ത്യ ഓപ്പറേഷൻസ് മാനേജർ ബ്രയാൻ ഗംറോത്ത് എന്നിവർ പങ്കെടുക്കുന്ന സെഷൻ 27,28 തീയതികളിലായാണ് നടക്കുക.