
ഭോപാൽ: മദ്ധ്യപ്രദേശിലെ കോഹ്നി ഗ്രാമത്തിൽ അന്ധവിശ്വാസത്തെ തുടർന്ന് തുടർന്ന് 24 കാരനായ മകനെ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാവിലെ നാല് മണിയോടെയാണ് സുനിയാബായ് ലോധിയെന്ന 50കാരി മകനെ കോടാലി ഉപയോഗിച്ചു തലയറുത്തു കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സമയത്ത് തനിക്ക് സ്വയം ഒരു ദേവതയെ പോലെ തോന്നിയതായും ഇവർ പറഞ്ഞു. സംഭവത്തെ തുടർന്ന് സുനിയാബായെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായും നരബലിയെ പറ്റി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.