pic

ന്യൂഡൽഹി: സ്വവർഗാനുരാഗികളെ പിന്തുണച്ച ഫ്രാൻസിസ് മാർപ്പാപ്പയെ തള്ളി കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ. കുടുംബബന്ധങ്ങളെക്കുറിച്ചും സ്വവർഗരതിയെക്കുറിച്ചുമുള്ള തങ്ങളുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും കൗൺസിൽ അറിയിച്ചു. മാർപ്പാപ്പ സ്വവർഗവിവാഹം അംഗീകരിച്ചുവെന്നുള്ള വാർത്ത തെറ്റദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതമാണെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.

ഒരു ഫീച്ചർ ഫിലിമിന് വേണ്ടി ചിത്രീകരിച്ച അഭിമുഖത്തിലായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ സ്വവർഗവിവാഹത്തിന് അനുകൂല നിലപാട് വ്യക്തമാക്കിയത്. സ്വവർഗാനുരാഗികൾക്ക് ഒരു കുടുംബത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണെന്നായിരുന്നു മാർപ്പാപ്പ പറഞ്ഞത്.

"നിങ്ങൾക്ക് ഒരാളെ കുടുംബത്തിൽ നിന്ന് പുറത്താക്കാനോ അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കാനോ സാധിക്കില്ല..അവർ നിയമപരമായി പരിരക്ഷിക്കപ്പെടണം." ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. മാർപ്പാപ്പയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.