
ചായ കുടിക്കുന്നത് ഉന്മേഷത്തിന് മാത്രമല്ല. പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചായയെക്കുറിച്ച് പറയാം. ജീരകം, കറുവപ്പട്ട, ഇഞ്ചി എന്നിവ ചേർത്ത ചായയാണ് ഗുണം നല്‌കുന്നത്. ആന്റി ഓക്സിഡന്റുകളാൽ സംപുഷ്ടമായ ഈ മൂന്ന് ചേരുവകളും ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. മാത്രമല്ല മികച്ച ദഹനത്തിനും ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.
അണുബാധ തടയാനും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ് ഈ പാനീയം. ഒരു ടീ സ്പൂൺ വീതം ജീരകവും കറുവപ്പട്ടയും പൊടിച്ചത്,ചെറിയ കഷ്ണം ഇഞ്ചി എന്നിവ രണ്ടു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടു വയ്‌ക്കുക. രാവിലെ തിളപ്പിച്ച് അരിച്ചെടുക്കുക. തേനോ നാരങ്ങയോ നമ്മുടെ രുചിക്കനുസരിച്ച് ആവശ്യമെങ്കിൽ ചേർക്കാം. അമിതഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്കും ഈ ചായ ഫലപ്രദമാണ്.