pic

മലപ്പുറം: ഇരുമ്പിളിയത്ത് ഒമ്പത് വയസുകാരിയായ മകളെ മാനഭംഗത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മ പൊലീസ് പിടിയിൽ. ഇവർക്ക് ഒപ്പം കാമുകനും പിടിയിലായിട്ടുണ്ട്.


ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെമ്പ്രന്മാരില്‍ സുഭാഷും 28കാരിയായ യുവതിയുമാണ് അറസ്റ്റിലായത്.ഒമ്പത് വയസുള്ള മൂത്തമകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും ഇയാള്‍ക്കൊപ്പം യുവതി നാടുവിടുകയായിരുന്നു. പീഡനവിവരം കുട്ടി പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്ന് പറഞ്ഞ് അമ്മ വിലക്കി. പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞതും യുവതി സുഭാഷിനൊപ്പം നാടുവിടുകയായിരുന്നു. ഒമ്പത് വയസുകാരിയായ മൂത്ത മകളെയും മൂന്നു വയസായ ഇളയ മകളെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.