
മേഘ്നരാജിന് ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ജൂനിയർ ചിരുവെന്നാണ് ആരാധകരും പ്രിയപ്പെട്ടവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.
ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് കുടുംബത്തിലേക്ക് സന്തോഷവുമായി എത്തിയ പുതിയ അതിഥിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.