
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 4,19,64,043 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 11,42,113 ആയി ഉയർന്നു. 3,11,73,538പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഇതുവരെ 86 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,28,367 പേർ മരിച്ചു. 56 ലക്ഷത്തിലധികം പേർ സുഖംപ്രാപിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 77.50 ലക്ഷവും മരണം 1.17 ലക്ഷവും കടന്നു.7,15,812 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ആകെ രോഗികളുടെ 9.29 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി. രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അമ്പത്തി മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,55,962 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാൽപത്തിയേഴ് ലക്ഷം കടന്നു. റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 14 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25,242 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു.