kummanam

തിരുവനന്തപുരം: ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരന് മുഴുവൻ തുകയും നൽകിക്കൊണ്ടായിരിക്കും ഒത്തുതീർപ്പ് നടത്തുക. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നൽകാമെന്ന് ഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതാേടെ നടപടികൾ വേഗത്തിലാക്കും. ഉടൻ തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് അറിയുന്നത്.

കേസ് ഒത്തുതീർപ്പാക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദവും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കുമ്മനത്തെപ്പോലൊരു നേതാവ് കേസിൽപെടുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് പ്രശ്നം തീർപ്പാക്കണമെന്ന് ആർ എസ് എസ് നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ട്.

കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​അ​ട​ക്കം​ ​ഒ​ൻ​പ​തു​ ​പേ​രെ​ ​പ്ര​തി​ക​ളാ​ക്കി​ ​ആ​റ​ന്മു​ള​ ​പൊ​ലീ​സാണ് ​കേ​സെ​ടു​ത്തത്.​ ​പാ​ല​ക്കാ​ട് ​ഭാ​ര​ത് ​ബ​യോ​ ​പൊ​ളി​മ​ർ​ ​ക​മ്പ​നി​യി​ൽ​ ​പ​ങ്കാ​ളി​ ​ആ​ക്കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ആ​റ​ൻ​മു​ള​ ​സ്വ​ദേ​ശി​യും​ ​കു​മ്മ​ന​ത്തി​ന്റെ​ ​മു​ൻ​ ​പി.​എ​യു​മാ​യ​ ​പ്ര​വീ​ൺ​കു​മാ​ർ​ 28.75​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ന്നാ​ണ് ​പ​രാ​തി.​ ​ആ​റ​ന്മു​ള​ ​പു​ത്തേ​ഴ​ത്ത് ​ഇ​ല്ലം​ ​സി.​ആ​ർ​ ​ഹ​രി​കൃ​ഷ്ണ​നാ​ണ് ​പ​രാ​തി​ക്കാ​ര​ൻ.​ ​കു​മ്മ​നം​ ​നാ​ലാം​ ​പ്ര​തി​യാ​ണ്.​ ​പ്ര​വീ​ൺ​കു​മാ​റാ​ണ് ​ഒ​ന്നാം​ ​പ്ര​തി.


ക​മ്പ​നി​ ​ന​ട​ത്തി​പ്പു​കാ​ര​ൻ​ ​എ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​പാ​ല​ക്കാ​ട് ​കൊ​ല്ല​ങ്കോ​ട് ​സ്വ​ദേ​ശി​ ​വി​ജ​യ​ൻ,​ ​സേ​വ്യ​ർ,​ ​ബി.​ജെ.​പി​ ​എ​ൻ.​ആ​ർ.​ഐ​ ​സെ​ൽ​ ​ക​ൺ​വീ​ന​ർ​ ​എ​ൻ.​ ​ഹ​രി​കു​മാ​ർ,​ ​വി​ജ​യ​ന്റെ​ ​ഭാ​ര്യ​ ​കൃ​ഷ്ണ​വേ​ണി,​ ​മ​ക്ക​ളാ​യ​ ​ഡാ​ലി​യ,​ ​റാ​ണി​യ,​ ​സാ​നി​യ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​തി​ക​ൾ.സ്വ​ദേ​ശി​ ​തു​ണി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​പാ​ല​ക്കാ​ട്ടെ​ ​പ​ദ്ധ​തി​ക്കാ​ണ് ​പ്ര​വീ​ൺ​ ​പ​ണം​ ​വാ​ങ്ങി​യ​തെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ക​മ്പ​നി​യു​ടെ​ ​പേ​രി​ൽ​ ​കൊ​ല്ല​ങ്കോ​ട് ​ക​ന​റാ​ ​ബാ​ങ്ക് ​ശാ​ഖ​യി​ലെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ല​പ്പോ​ഴാ​യി​ 35​ ​ല​ക്ഷം​ ​രൂ​പ​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​കൈ​മാ​റി.​


​ഷെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ന​ൽ​കി​യി​ല്ല.​ ​ക​മ്പ​നി​ ​ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചി​ല​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ 500​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​പ​ത്ര​ത്തി​ൽ​ ​ക​രാ​ർ​ ​എ​ഴു​തി​ ​ബ്ലാ​ങ്ക് ​ചെ​ക്ക് ​ഹ​രി​കൃ​ഷ്ണ​ന് ​ഉ​റ​പ്പി​നാ​യി​ ​ന​ൽ​കി.​ ​ക​മ്പ​നി​ ​തു​ട​ങ്ങാ​ൻ​ ​പ​റ്റാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​ഹ​രി​കു​മാ​ർ​ ​ഇ​ട​പെ​ട്ട​തി​നാ​ൽ​ 6.25​ ​ല​ക്ഷം​ ​രൂ​പ​ ​പ്ര​വീ​ൺ​ ​തി​രി​ച്ചു​കൊ​ടു​ത്തി​രു​ന്നു.​ ​ബാ​ക്കി​ ​കി​ട്ടാ​തി​രു​ന്ന​പ്പോ​ഴാ​ണ് ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​ചീ​ഫി​ന് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.


ചെ​ങ്ങ​ന്നൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും​ ​മി​സോ​റം​ ​ഗ​വ​ർ​ണ​ർ​ ​ആ​യി​രി​ക്കെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലും​ ​കു​മ്മ​ന​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​പ്ര​വീ​ണും​ ​ഹ​രി​കൃ​ഷ്ണ​നും​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ്ര​വീ​ണി​ന്റേ​ത് ​മി​ക​ച്ച​ ​സം​രം​ഭ​മെ​ന്ന് ​കു​മ്മ​നം​ ​അ​ന്ന് ​പ​റ​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പ​ണം​ ​ന​ൽ​കി​യ​തെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.