saranya-seema-g-nair

ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി 'സ്‌നേഹ സീമയിൽ'. ലോകമെമ്പാടുമുള്ള നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനമാണ് ഇന്ന്. തിരുവനന്തപുരം ചെമ്പഴന്തിയിലെ 1450 സ്‌ക്വയർ ഫീറ്റിലെ വീടാണ് ഇനിമുതൽ ശരണ്യയ്ക്ക് തണൽ.

വർഷങ്ങൾ നീണ്ട ക്യാൻസർ പോരാട്ടത്തിൽ ഒരുപാട് പേർ ശരണ്യയ്ക്ക് താങ്ങായി. അതിൽ എടുത്ത് പറയേണ്ടത് നടി സീമ ജി. നായരുടെ പേരാണ്. കൂട്ടുകാരിയോ സഹോദരിയോ ഒക്കെയായി സീമ ശരണ്യയ്‌ക്കൊപ്പം ചേർന്നുനിന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശരണ്യയും സീമയും.

രോഗത്തിന്റെ തുടക്കത്തിൽ നാളെ മരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നതായി നടി പറയുന്നു. വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ താൻ ഉയർത്തേഴുന്നേറ്റുവെന്നും നടി കൂട്ടിച്ചേർത്തു. അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

ശരണ്യ തന്റ സുഹൃത്തോ കുടുംബസുഹൃത്തോ ആയിരുന്നില്ലെന്നും, 2012ൽ ആദ്യ സർജറിയുടെ സമയത്താണ് കൂടെ നിന്നു തുടങ്ങിയതെന്നും സീമ ജി നായർ പറയുന്നു.ശരണ്യയുടെ കൂടെ കുറച്ച് നാൾ നീ നിൽക്കണം എന്ന് ദൈവം പറഞ്ഞതുപോലെയാണ് ഇപ്പോൾ തോന്നുന്നതെന്ന് സീമ ജി നായർ കൂട്ടിച്ചേർത്തു.