
നെതർലൻഡ്സിലെ റോട്ടർഡാമിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു നിർമ്മിതിയുണ്ട്. ക്യൂബിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ക്യൂബിക് വീടുകളാണിത്. റോട്ടർഡാം സന്ദർശിക്കുന്ന ആരെയും കുഴപ്പിക്കുന്ന തരത്തിലാണ് ഈ ക്യൂബിക് വീടുകളുടെ നിർമ്മിതി. പിയറി ബ്ലൂം എന്ന ആർക്കിടെക്ടാണ് ഇതിന്റെ ശിൽപി. കാൽനടക്കാർക്കുള്ള പാതയ്ക്ക് മുകളിൽ വീടുകൾ നിർമ്മിക്കാൻ സാധിക്കുമോ എന്ന സമസ്യയ്ക്ക് ഉത്തരമായാണ് പിയറി ഇത്തരം വീടുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. 1970ൽ ആണ് പിയറി ഇവിടെ ക്യൂബിക് വീടുകൾ ഡിസൈൻ ചെയ്തത്. കോൺക്രീറ്റ് ഫ്ലോർ, പില്ലർ, വുഡൻഫ്രെയിം എന്നിവ കൊണ്ടാണ് ഈ വീടുകളുടെ നിർമ്മാണം. മൂന്നു ലെവലുകളായാണ് വീട്ടിലെ ക്രമീകരണങ്ങൾ. ഇവയെല്ലാം ഒരു ചെറിയ സ്റ്റെയർ വഴി കണക്റ്റ് ചെയ്തിട്ടുണ്ട്. ലിവിംഗ് റൂം, ബെഡ്റൂം, ബാത്റൂം, കിച്ചൻ എന്നിവ ഇതിനുള്ളിലുണ്ട്. 54.7 ഡിഗ്രി ചെരിഞ്ഞാണ് ഭിത്തികളും ജനലുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. കാഴ്ചയ്ക്ക് വേറിട്ട ഭംഗി ആണെങ്കിലും ഉള്ളിലെ പാതി സ്ഥലവും ഉപയോഗശൂന്യമാണ് എന്നതാണ് ക്യൂബിക് വീടുകളുടെ പ്രധാന പോരായ്മ.