കൊല്ലം ജില്ലയിലെ മാങ്കോടി നടത്തു ശങ്കുവരയൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ആദിത്യ മോളുടെ വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. കൂടെ ശാസ്ത്രീയ വശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സ്നേക്ക് റിസർച്ചറും, സായന്റിസ്റ്റുമായ ഡോക്ടർ അരുൺ കുമാറും ഒപ്പമുണ്ട്.

snakemaster

കേരളകൗമുദിയിലൂടെ വാർത്ത അറിഞ്ഞപ്പോൾ തന്നെ വാവ ഇതിന്‌ മുൻപ് ഈ വീട്ടിൽ പോയിരുന്നു.അന്ന് കണ്ട കാഴ്ച്ച വവയെ നന്നായി വിഷമിപ്പിച്ചു.ഏറെ ദാരിദ്ര്യം നിറഞ്ഞ വീട്. അപ്പോൾ തന്നെ ഈ കുടുബത്തിന് വീട് വച്ചുകൊടുക്കാൻ വാവ തീരുമാനിച്ചു. ശങ്കുവരയൻ പാമ്പിന്റെ കടിയെ കുറിച്ചും, അവ വരുന്ന സാഹചര്യങ്ങളെ കുറിച്ചും വിശദമാക്കുന്നു.കൂടാതെ ഇതുവരെ ഈ സംഭവത്തെ കുറിച്ച് ആരും ഇതുവരെ അറിയാത്ത കാര്യങ്ങളും, കരളലിയിപ്പിക്കുന്ന കാഴ്ച്ചയും കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ...