covid-study

ബംഗളുരു: കർണാടകയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോർട്ട്. മരണശേഷം 18 മണിക്കൂർ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ പരിശോധിച്ചപ്പോൾ കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഓക്‌സ്‌ഫോർഡ് മെഡിക്കൽ കോളേജിലെ ഗവേഷകനായ ഡോ.ദിനേശ് റാവുവാണ് ഇക്കാര്യങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ധമനികളിൽ വായു അറകൾ രൂപപ്പെട്ടിരുന്നുവെന്നും റാവു കണ്ടെത്തി.

റിപ്പോർട്ട് പ്രകാരം മൂക്ക്, തൊണ്ട,വായ്, ശ്വാസകോശം,ശ്വസനനാളി എന്നിവിടങ്ങളിൽ നിന്ന് ഡോ.റാവു അഞ്ച് സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ആർ.ടി.പി.സി.ആർ പരിശോധനകളിൽ പോസി‌റ്റീവായിരുന്നു. ഇതിനർത്തം കൊവിഡ് രോഗിയുടെ ശരീരം മരണശേഷവും രോഗം പടർത്താൻ കഴിവുള‌ളതാണെന്നാണ്. എന്നാൽ തൊലിപ്പുറത്ത് കൊവിഡ് നെഗ‌റ്റീവ് ആയിരുന്നെന്നും കണ്ടെത്തി. ഡോ.റാവു പറഞ്ഞു. അമേരിക്കയിലും ഇ‌റ്റലിയിലും നടത്തിയ പഠനങ്ങളിലും ഇതുതന്നെയാണ് കണ്ടെത്തിയത്.