siva

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഈ മാസം ഇരുപത്തെട്ടിന് മുൻകൂർ ജാമ്യാപേക്ഷകളിൽ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചാലേ വിധിപറയാനാവൂ എന്നാണ് കോടതി പറഞ്ഞത്. സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങളും ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ സമർപ്പിച്ചിട്ടുളള മുൻകൂർ ജാമ്യാപേക്ഷകളിലാണ് 28ന് അന്തിമവിധിവരുന്നത്. ​നേരത്തേ ഇ​രു​ ​കേ​സു​ക​ളി​ലും​ ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ന്നു​വ​രെ​ ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​റ​സ്റ്റ് ​ത​ട​ഞ്ഞിരുന്നു.

മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ഉന്നത സ്വാധീനമുളളതിനാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസിൽ പ്രതിചേർത്തിട്ടില്ലെന്നതിനാൽ അറസ്റ്റിനെ ഭയക്കേണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക ഉണ്ടെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. കുടുംബം, ജോലി എല്ലാം നശിച്ചു. സമൂഹത്തിൽ ആകെ ഒറ്റപ്പട്ടു. ഹോട്ടലിൽ റൂംപോലും കിട്ടാത്ത സ്ഥിതിയായി എന്നും ശിവശങ്കർ പറഞ്ഞു. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തുടർച്ചയായ ചോദ്യംചെയ്യലുകളും യാത്രയും ആരോഗ്യത്തെ ബാധിച്ചുവെന്നും അന്വേഷണ സംഘം തരുന്ന നോട്ട‌ീസിൽ കേസ് നമ്പർപോലും ഇല്ലെന്നും അദ്ദേഹം കോടതിൽ വ്യക്തമാക്കി.


കഴിഞ്ഞദിവസം എൻ ഐ എ രജിസ്റ്റർചെയ്ത കേസിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ശിവശങ്കറിനെ ഇപ്പോൾ പ്രതിചേർക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പാക്കിയത്.

സ്വർണക്കടത്തുകേസിലെ മു​ഖ്യ​ ​പ്ര​തി​ക​ളാ​യ​ ​സ്വ​പ്ന​യു​ടെ​യും​ ​സ​രി​ത്തി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ഫി​നാ​ൻ​സ് ​മേ​ധാ​വി​ ​ഖാ​ലി​ദ് ​ഒ​മാ​നി​ലേ​ക്ക് 1.90​ല​ക്ഷം​ ​ഡോ​ള​ർ​ ​(​ 1.40​ ​കോ​ടി​ ​രൂ​പ​ ​)​​​ ​ക​ട​ത്തി​യ​ത് ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​തു​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സു​ക​ളി​ൽ​ ​ശി​വ​ശ​ങ്ക​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ക​സ്റ്റം​സ് ​ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ലാ​യ​ത്.
രോ​ഗം​ ​നാ​ട​ക​മാ​ണെ​ന്നും​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​ര​ക്ഷ​പ്പെ​ടാ​നു​ള്ള​ ​ത​ന്ത്ര​മാ​ണെ​ന്നും​ ​ക​സ്റ്റം​സ് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​വി​ശ​ദ​മാ​യ​ ​വാ​ദ​ത്തി​ന് ​ഇ​ന്ന​ത്തേ​ക്ക് ​സിം​ഗി​ൾ​ബെ​ഞ്ച് ​മാ​റ്റി​യ​ത്.