
ടി സീരിസിനുവേണ്ടി സംവിധായകൻ ഒമർലുലു ഒരുക്കുന്ന ഹിന്ദി ആൽബത്തിന്റെ ചിത്രീകരണം ദുബായിൽ ആരംഭിച്ചു. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിൽ അണിനിരക്കുന്നത്. 2016ൽ ഹാപ്പി വെഡിങ്സ് എന്ന ചിത്രം ഒരുക്കിയാണ് ഒമർലുലു സംവിധാന രംഗത്ത് എത്തുന്നത്. പിന്നീട് ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാറിൽ ആണ് ഒമർ ലുലുവിന്റെ പുതിയ ചിത്രം. ബാബുരാജ്, അബുസലിം,ബിനീഷ് ബാസ്റ്റിൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം.